ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഈ ലക്ഷ്യങ്ങൾ വച്ച് ; പോലീസ് കുറ്റപത്രം തയാറാക്കി

കണ്ണൂർ : കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ കുറ്റപത്രം തയ്യാറായതായി പോലീസ്. കണ്ണൂർ തയ്യിലിൽ സ്വന്തം കുഞ്ഞിനെ കരിങ്കല്ലിൽ എറിഞ്ഞ് കൊന്ന കേസിൽ കുട്ടിയുടെ മാതാവായ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായി.

കാമുകനൊപ്പം ഒളിച്ചോടാൻ കുഞ്ഞ് തടസമായി മാറിയപ്പോഴാണ് കുഞ്ഞിനെ കൊല്ലാൻ തയാറായതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൂടാതെ കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ച ദിവസം തന്നെ അകന്ന് കഴിഞ്ഞിരുന്ന ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗൂഡാലോചനയുടെ ഭാഗമായാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തി ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് ഭർത്താവിനെ ജയിലിലാക്കാനും. പിന്നീട് കാമുകന്റെ കൂടെ പോകാനുമായിരുന്നു ശരണ്യ പദ്ധതിയിട്ടത്.

കൊലപാതകം,തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന ശരണ്യയെ വിശദമായി ചോദ്യം ചെയ്തശേഷമാണ് പോലീസ് വിവരങ്ങൾ കണ്ടെത്തിയത്. ശരണ്യ ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ് കുറ്റപത്രം തയാറായതിനാൽ ഇനി ശരണ്യക്ക് ജാമ്യം ലഭിക്കില്ല.

എന്നാൽ കൊലയിൽ പങ്കില്ലെന്ന് കാമുകനായ യുവാവ് അവർത്തിച്ചെങ്കിലും പോലീസ് ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ശരണ്യയുമായി യുവാവിന് അവിഹിത ബന്ധമുണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളും ഇവർ തമ്മിൽ നടന്നതിനുള്ള തെളിവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.