കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മരണകാരണം ഹൃദയാഘാദമെന്ന് ഡോക്ടർ.

നാലുവമാസത്തോളമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞിന് കോവിഡ് ബാധിച്ചിരുന്നു. എന്നാൽ കോവിഡ് ബാധിച്ചത് എങ്ങനെയെന്നോ ഇവിടെ നിന്നെന്നോ വ്യക്തമല്ല. അതെ സമയം കുട്ടിയുടെ ബന്ധുവിന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗം ബദ്ധമാകുകയും ചെയ്തിരുന്നു. കൂട്ടിയുടെ മാതാപിതാക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.