പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായ ഏങ്ങണ്ടിയൂര്‍ കുറുമ്പുര്‍ വീട്ടില്‍ ശരത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളി എസ്.എച്ച്.ഒ പി.ആര്‍.ബിജോയ് യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോസ്കോ നിയമപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ വർഷമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

പീഡനം നടത്തിയതിന് ശേഷം ഇയാൾ നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയർന്നതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.