പതിമൂന്ന് വയസുകാരിയെ പീ ഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈം ഗീകമായി പീ ഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പതിമൂന്ന് വയസുള്ള പെൺകുട്ടിയെയാണ് 22 വയസുള്ള യുവാവ് പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി പീ ഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലതവണ പലസ്ഥലങ്ങളിൽ വച്ച് പീ ഡിപ്പിച്ചതായും പറയുന്നു. വാഗമൺ കുരിശുമല വഴിക്കടവ് മുതിരക്കാലായിൽ വീട്ടിൽ ജോബിനാണ് പീഡനത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്കോ കേസിലാണ് മരങ്ങാട്ടുപിള്ളി സി.ഐ എസ്.സനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ ഫേസ്‌ബുക്കിൽ കൂടിയാണ് യുവാവ് പരിചയപ്പെടുന്നത് പരിചയം പ്രണയബന്ധത്തിലെത്തുകയും തുടർന്ന് വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ പ്രതി സ്ഥിരമായി പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി യുവാവ് പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്താകുന്നത്. തുടർന്ന് വീട്ടുകാരുടെ പരാതിയെത്തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞ യുവാവ് ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തി വരികയായിരുന്നു. എന്നാൽ ലോക്ക് ഡൗൺ കാരണം ആശുപത്രിയിൽ പോകാൻ സാധിച്ചില്ല. പെൺകുട്ടി അസ്വസ്ഥത കാണിക്കുന്നത് ശ്രദ്ധയിൽ പെട്ട വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീ ഡനവിവരം പുറത്തായത്.