അയൽവാസി യുവാവിന്റെ ശല്ല്യം സഹിക്കാനാവാതെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: വീട്ടിനടുത്ത് താമസിക്കുന്ന യുവാവിന്റെ ശല്യം സഹിക്കാനാവാതെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നു എന്നാൽ പെൺകുട്ടി പ്രണയം നിരസിച്ചോതോടെയാണ് യുവാവ് പെൺകുട്ടിയുടെ ഉപദ്രവിക്കാൻ തുടങ്ങിയത്. ഉപദ്രവം തുടർന്നതാണ് ആത്മഹത്യക്ക് പെൺകുട്ടിയെ പ്രേരിപ്പിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദ് എന്ന യുവാവാണ് പെൺകുട്ടിയെ നിരന്തരം ഉപദ്രവിച്ചത്. ജുനൈദ് നിരന്തരം ശാരീരികമായും മാനസികമായും അക്രമിക്കാറുണ്ടെന്ന് പെൺകുട്ടി പറയുന്നു. നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഉപദ്രവത്തിന് കുറവുണ്ടായില്ലെന്നും പെൺകുട്ടി പറയുന്നു.

നേരത്തെ പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തിൽ വെട്ടുകയായിരുന്നു. വരുന്ന വിവാഹാലോചനകൾ ഇയാൾ ഇടപെട്ട് മുടക്കുമെന്നും പെൺകുട്ടി പറയുന്നു. ഒരു ദിവസം വീട്ടിൽ കയറി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വിവാഹത്തിന് സമ്മതമാണെന്ന് പറയിപ്പിക്കുകയും അത് മൊബൈലിൽ റെക്കോർഡ് ചെയ്യുകയും ചെയ്‌തെന്ന് പെൺകുട്ടി പറഞ്ഞു.