കൊറോണ വൈറസ് ഇല്ലാതാകാൻ മണ്ണെണ്ണ കുടിച്ചാൽ മതിയെന്ന് വ്യാജപ്രചരണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കൊറോണ വൈറസ് ഭേദമാകുന്നതിനായി വെള്ള മണ്ണെണ്ണ കുടിച്ചാൽ മതിയെന്നുള്ള തരത്തിൽ വ്യാജ പ്രചരണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പേരിന്തൽമണ്ണ് നാരങ്ങാകുണ്ട് റൊണാൾഡ് ഡാനിയേൽ എന്നയാളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വെള്ള മണ്ണെണ്ണ കുടിച്ചാൽ മതിയെന്ന് ഇയാൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും,ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെ തുടർ നടപടി കൈക്കൊള്ളുകയായിരുന്നു.