കൊല്ലത്ത് നിന്ന് കാണാതായ യുവതി കൊല്ലപ്പെട്ട നിലയിൽ ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കൊല്ലം: യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി കൊല്ലത്ത് നിന്ന് കാണാതായ യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശിയായ സുചിത്രയാണ് പാലക്കാട്ട് കൊല്ലപ്പെട്ടത്.

ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ബ്യുട്ടീഷൻ കോഴ്‌സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും സുചിത്ര അവധിയെടുത്തിരുന്നു. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പാ​ല​ക്കാ​ട് രാ​മ​നാ​ദ​പു​ര​ത്ത് വാ​ട​ക വീ​ട്ടി​ല്‍ സുചിത്ര കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് പോ​ലീസ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ യുവാവിനെ പോലീസ് കസ്റ്റടിയിലെടുത്തു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.