വെടിക്കെട്ടുകളോ ആനയോ ഒന്നും തന്നെയില്ലാതെ വെറും ചടങ്ങുകൾ മാത്രമാക്കി ഇന്ന് ത്രിശൂർപൂരം

ത്രിശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ഇത്തവണത്തെ ത്രിശൂർപൂരം ആളും ആരവവും ഇല്ലാതെ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രൗഢിയുമില്ലാതെ നടത്തും. ഒരു ആനയെ വെച്ചു ചടങ്ങുകൾ നടത്തുവാൻ ദേവസ്വം അധികൃതർ തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ കളക്ടർ അനുമതി നിഷേധിക്കുകയായിരുന്നു.

എന്നാൽ മുൻപൊക്കെ പൂരം മുടങ്ങേണ്ട സാഹചര്യം വന്നപ്പോൾ ഒരു ആനപ്പുറത്ത് ചടങ്ങുകൾ നടത്തിയിരുന്നു. പക്ഷെ ഇത്തവണത്തെ സാഹചര്യം കണക്കിലെടുത്തും ആളുകൾ കൂടുമെന്നുള്ള തോന്നലിലും ആനയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. കൂടാതെ പൂരത്തിന്റെ ഭാഗമായി എഴുന്നെള്ളത്ത് നടത്തുന്ന പത്തു ഘടക ക്ഷേത്രങ്ങളും അടഞ്ഞു കിടക്കുകയാണ്.