ബക്കറ്റ് ചിക്കൻ ഉണ്ടാകാൻ തീയിട്ടു, പുര കേറി കത്തി, പിന്നെ കേട്ടത് ഫയർ ഫോഴ്‌സിന്റെ ബെൽ

ലോക്ക് ഡൌൺ കാലം എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുമ്പോൾ പലരും അത് പുതിയ പരീക്ഷണങ്ങൾ കണ്ടെത്താൻ ഉള്ള അവസരമായും പരിഗണിക്കാറുണ്ട്. ലോക്ക് ഡൌൺ സമയത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ്ങായ പാചക രീതിയാണ് ബക്കറ്റ് ചിക്കൻ. പലരും ബക്കറ്റ് ചിക്കൻ ഉണ്ടാകുന്ന വീഡിയോ ഇപ്പോൾ ട്രെൻഡിങ്ങാണ്.

ബക്കറ്റ് ചിക്കൻ ഉണ്ടാകുമ്പോൾ ചിക്കൻ കരിഞ്ഞു പോകുന്നത് സാധാരണമാണ് എന്നാൽ ചിക്കൻ ഉണ്ടാകാൻ ബക്കറ്റിന് തീ ഇടുമ്പോൾ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. തീ ഇടുന്നത് ഒരു പക്ഷേ അപകടത്തിലേക്കും നയിച്ചേക്കും. അത്തരം ഒരു അനുഭമാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട വള്ളിക്കോട് സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാർക്ക് പറ്റിയ അവസ്ഥ.

പശുവിനെ കെട്ടുന്ന തൊഴുത്തിൽ വെച്ച് ചിക്കൻ തയാറാക്കി ബക്കറ്റിന് വെളിയിലായി ഓലയും പേപ്പറും മറ്റും വെച്ച് തീ ഇടുന്നതിന്റെ ഇടയിൽ വെച്ചാണ് തീപ്പൊരി തെറിച്ചു അടുത്തുള്ള തൊഴുത്തിന്റെ മുകൾ വശം കത്തി പടരുന്നത്. പശുവിനെ നേരത്തെ വെളിയിൽ അഴിച്ചു കെട്ടിയിരുന്നതിനാൽ അത്‌ രക്ഷപെട്ടു എങ്കിലും തൊഴുത്തിലെ തീ അണയ്ക്കാൻ നാട്ടുകാർ ഓടി കൂടേണ്ടി വന്നു. നാട്ടുകാരിൽ ഒരാൾ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ പടരുന്നത് തടഞ്ഞു രംഗം ശാന്തമാകുവായിരുന്നു.