അലനെയും താഹയെയും മാവോയിസ്റ്റിൽ ചേർത്തത് ഇന്നലെ അറസ്റ്റിലായവരെന്ന് കണ്ടെത്തലുമായി എൻ ഐ എ

കോഴിക്കോട്: പന്തീരാങ്കാവിൽ മോവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അലനെയും താഹയെയും സിപിഐ മാവോൾയിസ്റ്റിൽ ചേർത്തത് ഇന്നലെ പിടിയിലവർ ആണെന്ന് വ്യെക്തമാക്കികൊണ്ട് എൻ ഐ എ രംഗത്ത്. ഇന്നല കോഴിക്കോട് നിന്നും വിജയൻ, വിജിത്ത്, അഭിലാഷ്, എൽദോ വിൽസൺ എന്നിവരെയാണ് പിടികൂടിയത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ റെയിഡ് നടത്തിയപ്പോൾ എട്ട് മൊബൈൽ ഫോണുകൾ, ഏഴ് മെമ്മറി കാർഡുകൾ, ഒരു ലാപ്ടോപ് എന്നിവയും പിടിച്ചെടുത്തിരുന്നു.

അലനെയും താഹയെയും ചോദ്യം ചെയ്തതോടെയാണ് ഇവരുമായുള്ള ബന്ധം പുറത്താകുന്നതും എൻ ഐ എ റെയിഡ് നടത്തുകയും ചെയ്തത്. പല സ്ഥലങ്ങളിലായി ഇവർ കൂടിക്കാഴ്ച്ച നടത്തുകയും പലയിടങ്ങളിലായി യാത്ര ചെയ്യുകയും ചെയ്തു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം വീട് കേന്ദ്രീകരിച്ചു റെയിഡ് നടത്തിയത്. വീട്ടിൽ നിന്നും ലഘുലേഖകളും കണ്ടെടുത്തിരുന്നു. കൂടാതെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവിയിസ്റ്റായ സി പി ജലീലിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.