ഡിവൈഎഫ്ഐയുടെ ചിത്ര പ്രദർശന മത്സരത്തിൽ ടി പി വധക്കേസിലെ പ്രതിയും: വിവാദമായപ്പോൾ ഫോട്ടോ പിൻവലിച്ചു

കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ചിത്രവും ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രദർശന മത്സരാത്ഥൽ. കേസിലെ അഞ്ചാം പ്രതിയായ മുഹമ്മ്ദ് ഷാഫി തന്റെ പിതാവിനൊപ്പം നിൽക്കുന്ന ചിത്രമാണ് പ്രദർപ്പിച്ചിരിന്നത്. പെരിങ്ങത്തൂർ മേഖല കമ്മിറ്റിയാണ് ചിത്രം പ്രദർശിപ്പിച്ചത്. വിവാദമായപ്പോൾ ഫോട്ടോ പിൻലിക്കുകയായിരുന്നു. അച്ഛനോടൊപ്പം ഒരു ചിത്രം എന്ന മത്സരത്തിന് ഭാഗമായി പങ്കുവെച്ച ചിത്രത്തിലാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെയും പിതാവിനെയും ഫോട്ടോ പങ്കുവെച്ചത്. തുടർന്ന് ടിപി ചന്ദ്രശേഖരനെ പിതാവ് അടക്കമുള്ള നിരവധി ആളുകളാണ് ഫോട്ടോയ്ക്ക് കമന്റ് മായി രംഗത്തെത്തിയത്. തുടർന്ന് ഫോട്ടോ പിൻവലിക്കുകയായിരുന്നു.

ഇതിലൂടെ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ഷാഫിക്ക് താര പരിവേഷം നൽകുവാൻ വേണ്ടിയുള്ള ശ്രമമാണ് ഡിവൈഎഫ്ഐ നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമ പറഞ്ഞു. പ്രതിയുടെ ചിത്രം അച്ഛനൊപ്പം പങ്കുവെച്ചവരെ ജനം വിലയിരുത്തട്ടെയെന്നും കൂടാതെ അച്ഛൻ ഇല്ലാതായ ഒരു മകൻ തന്റെ വീട്ടിൽ ഉണ്ടെന്നും ഡിവൈഎഫ്ഐ യോട് കെ കെ രമ തുറന്നു പറഞ്ഞു.