അതിഥി ദേവോ ഭവ: എന്നാണ്, അതിഥി തൊഴിലാളി എന്ന വൃത്തികെട്ട ഭാഷ പദം മലയാള നിഗണ്ടുവിൽ തള്ളി കയറ്റരുതെന്ന് ബിയാർ പ്രസാദ്

മലയാള മാധ്യമങ്ങൾ അടുത്തിടെയായി അതിഥി തൊഴിലാളി ഭാഷ പ്രയോഗം കൂടുതലായി നടത്തിത്തുന്ന നടപടിയ്ക്കെതിരെ ഗാനരചയിതാവും അവതാരകനുമായ ബിയാർ പ്രസാദ് രംഗത്ത്. അതിഥിയ്ക്ക് ഒരിക്കലും തൊഴിലാളിയാകാൻ പറ്റില്ലെന്നും അഥിതി ദേവോ ഭവ എന്നാണെന്നും അതിനർത്ഥം അതിഥി ദേവനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷയ്ക്ക് ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള പത്ര മാധ്യമങ്ങൾ ഇത് തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളിയെന്ന തരത്തിലുള്ള വൃത്തികെട്ട ഭാഷ പദം മലയാള ഭാഷയിൽ തള്ളി കയറ്റാൻ ശ്രമിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബിയാർ പ്രസാദിന്റെ വീഡിയോ കാണാം