പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച മോദിയണ്ണന്റെ ഔട്ടോയ്ക്ക് നേരെ ആക്രമണം: പ്രതിയെ നാട്ടുകാർ പിടിക്കൂടി പോലീസിൽ ഏൽപ്പിച്ചു

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഔട്ടോയിൽ പതിച്ചതിനു കൊല്ലം ശൂരനാട് സ്വദേശിയും മോഡിയണ്ണൻ എന്നറിയപ്പെടുന്ന യശോധരനെ മർദിക്കുകയും ഔട്ടോ തല്ലിതകർക്കുകയും ചെയ്ത സംഭവത്തിൽ ഷാനവാസ്‌ എന്നയാൾ പോലീസ് പിടിയിൽ. ഹോസ്പിറ്റലിൽ നിന്നും രണ്ട് രോഗികളെ കൊണ്ട് വീട്ടിലേക്ക് മടങ്ങവേ വഴിയരികിൽ ഔട്ടോ തടയുകയും പ്രാധാനമന്ത്രിയുടെ ഫോട്ടോ വലിച്ചു കീറുകയും ആക്രമണം നടത്തുകയുമായിരുന്നു ഷാനവാസ്‌.

വര്ഷങ്ങളായി ഔട്ടോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചു കൊണ്ട് ഔട്ടോ ഓടിക്കുന്ന വ്യെക്തിയാണ് ശൂരനാട് സ്വദേശിയായ യശോധരൻ. അദ്ദേഹം നിരവധി സേവനപ്രവർത്തനങ്ങളും മറ്റും നാട്ടിൽ ചെയ്തു വരുന്നയാള് കൂടിയാണ്. പലപ്പോഴും യശോധരൻ ഹോസ്പിറ്റൽ ഓട്ടമെല്ലാം സൗജന്യമായാണ് ഓടാറുള്ളത് ഇദ്ദേഹത്തിന്റെ ഔട്ടോയ്ക്ക് നേരെ മുൻപും ഇത്തരത്തിൽ ആക്രമണം ഉണ്ടായിട്ടുണ്ട്.