വിളക്ക് പോലും കത്തിക്കാൻ മാർഗമില്ലാതെ ക്ഷേത്രങ്ങളുണ്ട്, അവിടെ കൊടുക്കേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് സംഭാവന ചെയ്ത നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേവസ്വം ബോർഡിന്റെ സ്ഥിര നിക്ഷേപത്തിൽ നിന്നും അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇത് തെറ്റായ കാര്യാമാണെന്നും വിളക്ക് കത്തിക്കാൻ പോലും മാർഗമില്ലാതെ നിരവധി ക്ഷേത്രങ്ങളുണ്ടെന്നും ഈ തുക അവിടേയ്ക്ക് നൽകേണ്ടതായിരുന്നുവെന്നും കേ സുരേന്ദ്രൻ പറഞ്ഞു.

എന്തുകൊണ്ട് മറ്റു മത സ്ഥാപനങ്ങളുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വീകരിക്കാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.