വന്ദേഭാരത് മിഷൻ: 84 ഗർഭിണികളടക്കമുള്ള ആദ്യ സംഘം കരിപ്പൂരിലെത്തി: വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട്: സൗദി അറേബ്യയിൽ നിന്നുള്ള ആദ്യ വിമാനം കരിപ്പൂരിലെത്തി. 152 അംഗങ്ങളുമായി എത്തിയ വിമാനത്തിൽ 84 ഗർഭിണികളും ഇരുപത്തിരണ്ട് കുട്ടികളുമുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശങ്ങളനുസരിച്ച് കൃത്യമായ രീതിയിൽ ഉള്ള ആരോഗ്യ പരിശോധനകളും മറ്റും നടത്തിയ ശേഷമാണ് പ്രവാസികളെ നാട്ടിലേക്ക് മടക്കുന്നതിനായി വിമാനത്തിൽ കയറ്റിയത്. കൂടാതെ തെർമൽ ക്യാമറ സ്കാനിങ് ടെസ്റ്റും സാധാരണഗതിയിലുള്ള ശരീരോഷ്മാവ് എന്നിവയുടെ പരിശോധനയും നടത്തുകയുണ്ടായി. വിമാനത്തിൽ 45 പുരുഷന്മാർ 103 സ്ത്രീകൾ എന്നിവരാണ് ഉണ്ടായിരുന്നത്.

കേരളത്തിലെ 13 ജില്ലകളിൽ നിന്നുള്ളവരും തമിഴ്നാട് കർണാടക സ്വദേശികളായ 10 പേരും ഈ വിമാനത്തിലുണ്ടായിരുന്നു. പത്തു വയസ്സിനു താഴെ മാത്രം പ്രായമുള്ള അഞ്ചു കുട്ടികളും യാത്രയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിസിറ്റിംഗ് വിസയിൽ പോയവർ, തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയവർ തുടങ്ങിയവരും വിമാനത്തിൽ ഉണ്ട്. കൊറോണ വൈറസ് കാരണം നാട്ടിലേക്ക് മടങ്ങാനാവാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് വന്ദേഭാരത് മിഷൻ.

അഭിപ്രായം രേഖപ്പെടുത്തു