കോവിഡ് ഭീതിയിൽ ജോളി ; കൂടത്തായി കൊലപാതക കേസിലെ പ്രതിക്ക് വീട്ടിൽ പോകണമെന്ന് ആവിശ്യം

കൂടത്തായി കൊലപാതക പരമ്പരയിലൂടെ കേരളത്തിനെ തന്നെ ഞെട്ടിച്ച കൊലപാതക കേസ് പ്രതി ജോളിയെ കൊറോണ പടരുന്ന സാഹചര്യത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ വിടണം എന്ന ആവിശ്യവുമായി ജോളി കോഴിക്കോട് സെക്ഷൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

എല്ലാ വിചാരണ തടവുകാർക്കും ലഭിക്കുന്ന ആനുകൂല്യം തനിക്കും വേണമെന്ന ആവിശ്യമാണ് ജോളി മുന്നോട്ട് വെച്ചത് എന്നാൽ ജോളിയുടെ അപേക്ഷക്ക് എതിരെ പ്രോസിക്യൂഷൻ രംഗത്ത് വന്നു. ജോളിയെ പോലെ ഒന്നിലധികം കൊലപാതക കുറ്റങ്ങൾ ചെയ്ത കുറ്റവാളികൾക്ക് ഇ ഇളവ് നൽകരുത് എന്നാണ് ആവിശ്യപെട്ടിരിക്കുന്നത്.

ഇ അനുകുല്യങ്ങൾ ലഭ്യമാകുന്നത് 7 വർഷത്തിന് താഴെ ലഭിക്കുന്നവർക്ക് ഉള്ളതാണെന്നും ജോളി അതിന് അർഹയല്ലന്നും പ്രോസിക്യൂഷൻ വാദിച്ചു. വിചാരണ തടവുകാർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം എന്ന മാനദണ്ഡത്തിൽ അപേക്ഷ നൽകാം എന്ന് ജയിൽ അധികൃതർ തടവുകാരെ അറിയിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു