റംദാന് വസ്ത്രം വാങ്ങിയ മുസ്ലിം കുടുംബത്തിന് നേരെ ആ-ക്രമണം

ഹൈന്ദവന്റെ കടയിൽ നിന്നും വസ്ത്രം വാങ്ങിയ മുസ്ലിം കുടുംബത്തിന് നേരെ മത മൗലികവാദികളുടെ ആ-ക്രമണം. ദേവനഗരിയിലുള്ള കടയിൽ നിന്നും വസ്ത്രം വാങ്ങി പുറത്തേക്ക് ഇറങ്ങിയ മുസ്ലിം യുവതികൾക്ക് നേരെ മതമൗലിക വാദികൾ ആ-ക്രോശിച്ചു കൊണ്ടു അടുക്കുകയും വസ്ത്രം തിരിച്ചു കടയിൽ കൊടുക്കാൻ പറഞ്ഞു ഭീ-ക്ഷണിപെടുത്തുകയും ചെയ്തു. ശേഷം വസ്ത്രം പിടിച്ചു വാങ്ങുകയും ഇവരെ ഓട്ടോയിൽ വിടുകയുമായിരുന്നു.

ഹിന്ദുവിന്റെ കടയിൽ നിന്നും എന്തിനാണ് സാധനം വാങ്ങിയതെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഭീ-ഷണി മുഴക്കിയത്. സംഭവത്തെ തുടർന്ന് ബിജെപി ശക്തമായ രീതിയിലുള്ള പ്രതിഷേധം രേഖപ്പെടുത്തി. റംസാൻ വൃത സമയത്ത് ഹൈന്ദവന്റെ കടയിൽ നിന്നും വസ്ത്രം വാങ്ങിയ സംഭവത്തിൽ മതമൗലിക വാദികളുടെ ഇത്തരത്തിലുള്ള നടപടി ശരിയല്ലെന്ന് ബിജെപി എം പി ശോഭാ കരന്തലജെ പറഞ്ഞു.

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നതെന്നും ഇന്ത്യൻ നിയമം എന്താണെന്ന് ഇവർ പഠിക്കണമെന്നും ശോഭാ കരന്തലജെ ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ ശക്തമായ രീതിയിലുള്ള നടപടി കൈക്കൊള്ളുമെന്നും അവർ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു