ഷൈലജ ടീച്ചർ ബി ബി സി ന്യൂസിലൂടെ കേരളത്തെ നാണംകെടുത്തുകയാണ് ചെയ്തതെന്ന് സന്ദീപ് വാര്യർ

കേരളത്തെ വെറുതെ നാണംകെടുത്തരുതെന്ന് ശൈലജ ടീച്ചറോട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഗോവയിൽ നിന്നും കേരളത്തിലേക്ക് ചികിത്സയ്ക്കായി ആളുകളെത്തിയെന്നുള്ള ശൈലജ ടീച്ചറുടെ അബദ്ധപരമായ പ്രചാരണത്തിനെതിരെ സംസാരിക്കുകായായിരുന്നു സന്ദീപ് വാര്യർ. ഗോവ യൂണിയൻ ടെറിട്ടറിയല്ലെന്നും അവിടെ നിന്നും ആരും തന്നെ കേരളത്തിലേക്ക് ചികിത്സ തേടിയെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രിയിൽ ഒൻപത് മണിക്ക് ബി ബി സി വേൾഡ് ന്യൂസിൽ ശൈലജ ടീച്ചറുടെ അഭിമുഖം ലൈവായി സംപ്രേഷണം ചെയ്തപ്പോളാണ് ഇത് പറഞ്ഞത്. ഇത് സംബന്ധിച്ച് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം വായിക്കാം.

ശൈലജ ടീച്ചർ കേരളത്തെ നാണം കെടുത്തരുത്. ഗോവയിൽ നിന്ന് ഒരാളും കോവിഡ് ചികിത്സക്ക് കേരളത്തിൽ വന്നിട്ടില്ല. ഗോവ യൂണിയൻ ടെറിട്ടറിയും അല്ല . പി.ആർ ഏജൻസിയിലെ ഏതോ വിവരദോഷി എഴുതിത്തന്ന ഉത്തരം ബിബിസിയിലെ അറേഞ്ച്ഡ് അഭിമുഖ നാടകത്തിൽ ശൈലജ ടീച്ചർ നോക്കി വായിച്ചതോടെ നാണംകെട്ടത് കേരളമാണ്. സ്വന്തമായി മറുപടി പറയാൻ കഴിവുണ്ടെങ്കിൽ ഈ പണിക്ക് പോയാൽ പോരെ? #കമ്മ്യൂണിസ്റ്റ്പ്രപ്പഗണ്ട

അഭിപ്രായം രേഖപ്പെടുത്തു