ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ അഭയം നൽകിയ യുവാവിന്റെ ഭാര്യയുമായി സുഹൃത്ത് മുങ്ങി

കൊച്ചി: ലോക്ക് ഡൗൺ സമയത്ത് സുഹൃത്തിനു യുവാവ് വീട്ടിൽ അഭയം നൽകി. ഒടുവിൽ സംഭവിച്ചത് സുഹൃത്ത് യുവാവിന്റെ ഭാര്യയെയും മക്കളെയും കൊണ്ട് കടന്ന് കളയുകയാണ് ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്ന് മൂവാറ്റുപുഴയിൽ പെട്ടുപോയ മൂന്നാർ സ്വദേശിയായ യുവാവാണ് സുഹൃത്തിന്റെ ഭാര്യയുമായി കടന്നു കളഞ്ഞത്. സംഭവത്തെ തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയും മുങ്ങിയ ആളെ കുറിച്ചുള്ള അന്വേഷണം മൂവാറ്റുപുഴ പോലീസ് ആരംഭിച്ചു. ലോക്ക് ഡൗണിലെ തുടർന്ന് എറണാകുളത്ത് ജോലി ചെയ്തു കൊണ്ടിരുന്ന യുവാവ് മൂവാറ്റുപുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് മേലുകാവിലേക്ക് പോകുകയായിരുന്നവർക്കൊപ്പം യുവാവ് മൂവാറ്റുപുഴയിൽ എത്തുകയായിരുന്നു. തുടർന്ന് മൂന്നാറിലേക്ക് പോകാൻ വാഹനം ലഭിക്കാതെ വന്നതിനെ തുടർന്ന് ബന്ധുക്കളെ വിളിച്ചു കാര്യം പറയുകയായിരുന്നു. ശേഷം വർഷങ്ങൾക്ക് മുൻപ് പരിചയം ഉള്ള ബാല്യകാല സുഹൃത്തിനെ വിളിക്കുകയും അദ്ദേഹം കാറുമായി സ്ഥലത്തെത്തി ഇയാളെ കൂട്ടികൊണ്ട് പോകുകയായിരുന്നു. തുടർന്ന് ഒന്നരമാസത്തോളം യുവാവ് സുഹൃത്തിന്റെ വീട്ടിൽ കഴിയുകയായിരുന്നു. എന്നാൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്ക് ഇയാൾ പോകാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ഭാര്യയെയും കുട്ടികളെയും കൊണ്ട് യുവാവ് മുങ്ങുകയായിരുന്നു. സംഭവത്തിൽ യുവാവ് പോലീസിൽ പരാതി നൽകിയുട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു