ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊ-ന്ന കേസിൽ ഭർത്താവ് സൂരജിനെയും സഹായിയെയും അറസ്റ്റ് ചെയ്തു

കൊല്ലം: അഞ്ചലിൽ യുവതി പാമ്പുകടിയേറ്റു മ-രിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനേയും സഹായിയായ പാമ്പുപിടുത്തക്കാരൻ സുരേഷിനെയും അറസ്റ്റ് പോലീസ് ചെയ്തു. ഭർത്താവിന്റെ വീട്ടിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതിനെ തുടർന്ന് യുവതിയുടെ വീട്ടിൽ ചികിത്സയിൽ കഴിയവെ വീണ്ടും യുവതിയെ പാമ്പ് കടിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസമാണ് ഉത്ര പാമ്പുകടിയേറ്റ് മ-രിച്ചത്. അന്വേഷണത്തിനൊടുവിൽ യുവതിയെ കൊ-ല്ലാനായി യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്യാൻ ആണെന്നുള്ള പേര് പറഞ്ഞ് പതിനായിരം രൂപയ്ക്ക് ഭർത്താവ് സൂരജ് പാമ്പിനെ വാങ്ങിയതായി പോലീസിനു തെളിവുകൾ ലഭിച്ചു.

ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിക്കുന്നതിനായി സൂരജ് കരിമൂർഖനെ വാങ്ങുകയായിരുന്നു. അഞ്ച് മാസത്തോളം ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുകയും അതിനുശേഷം കൊ-ലപാതകത്തിന് മുതിരുകയുമായിരുന്നു ഭർത്താവ് സൂരജ്. ആദ്യത്തെ തവണ പാമ്പുകടിയേറ്റപ്പോൾ അതിൽനിന്നും ഉത്ര രക്ഷ നേടിയിരുന്നു. എന്നാൽ രണ്ടാം തവണയും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊ-ലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിനൊടുവിൽ തെളിഞ്ഞത്. സംഭവത്തെ തുടർന്ന് സൂരജിനെയും സഹായി സുരേഷിനെയും പോലീസ് അറസ്റ്റ് കസ്റ്റഡിയിലെടുത്തു.

അഭിപ്രായം രേഖപ്പെടുത്തു