ഹിന്ദുസംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് സിനിമ സൈറ്റ് ആളില്ലാ നേരത്ത് തല്ലിത്തകർത്തതെന്നു സന്ദീപ് വാര്യർ

ലോക്ക് ഡൗണിനെ തുടർന്ന് ചിത്രീകരണം നിലച്ചു ആളുകളില്ലാതിരുന്ന സിനിമയുടെ സൈറ്റ് ക്രി-മിനലുകൾ തല്ലിത്ത-കർത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഹിന്ദു സംരക്ഷക വേഷംകെട്ടിയ വ്യാജന്മാരാണ് ആ-ക്രമണത്തിന് പിന്നിലെന്നും ബിജെപിയുമായോ സംഘപരിവാറുമായോ ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്ത-കർത്ത ക്രി-മിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാൽ എടുത്തു മാറ്റുന്ന ഒരു താൽക്കാലിക സംവിധാനം മാത്രം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് അ-ക്രമത്തിനു പിന്നിൽ. ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാൻ ആഗ്രഹമുള്ളവർ വർഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ ? താൽക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകർത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്.

അഭിപ്രായം രേഖപ്പെടുത്തു