വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴയെന്ന് റിപ്പോർട്ട്‌

കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ വെള്ളിയാഴ്ച മുതൽ കനത്ത മഴയ്ക്ക്‌ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ വരുന്ന മൂന്ന് ദിവസങ്ങളിൽ നല്ല രീതിയിലുള്ള മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്‌. വെള്ളിയാഴ്ച മുതൽ 5 ദിവസം മഴപെയ്യുമെന്നാണ് വിലയിരുത്തൽ.

ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് ഇന്ന് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകൾക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു