ഉത്ര വിവാഹ മോചനം ആവിശ്യപെട്ടതാണ് കൊലയ്ക്ക് കാരണം ; വിവാഹമോചനം നടന്നാൽ സ്വത്തുക്കൾ നഷ്ടമാകുമെന്നും ഭയപെട്ടതായി സൂരജിന്റെ മൊഴി ഇങ്ങനെ

കൊല്ലം : ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവം ഭർത്താവ് സൂരജിന്റെ കൂടുതൽ മൊഴി പുറത്ത്. സൂരജിന്റെ പീഡനം സഹിക്കാൻ വയ്യാതെ ഉത്രയും കുടുംബവും വിവാഹ മോചനം ആവിശ്യപെട്ടതാണ് കൊലപാതകത്തിന് കാരണമെന്ന് സൂരജ് മൊഴി നൽകി. ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ട് പോകാൻ ഉത്രയുടെ മാതാപിതാക്കൾ ശ്രമിച്ചതായും സൂരജ് പറയുന്നു.വിവാഹ മോചനം നടന്നാൽ ഇത്രയും നാൾ അനുഭവിച്ച സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയം ഉണ്ടായതായും സൂരജ് പറഞ്ഞു. ഉത്ര പോകും എന്നുറപ്പായതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും സൂരജ് മൊഴി നൽകി.

അതേസമയം പോലീസ് ഇന്ന് രാവിലെ സൂരജിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തി. ഉത്തരയുടെ ആന്തരീകാവയവം പരിശോധനയിൽ ആണെന്നും പോലീസ് വ്യക്തമാക്കി. പാമ്പ് കടിക്കുമ്പോൾ ഉത്ര അബോധാവസ്ഥയിലായിരുന്നു എന്നാണ് വിവരം സൂരജ് ഉറക്ക ഗുളികയോ മറ്റോ നൽകിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.

അഭിപ്രായം രേഖപ്പെടുത്തു