സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരെയും സംസ്ഥാന സർക്കാരിനുമെതിരെയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പോലീസിലെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന അനീഷ് കുമാറിനെയാണ് ടെലികമ്മ്യൂണിക്കേഷൻ എസ്പി സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടു സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുകളിൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. ശബ്ദ സന്ദേശങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ഇത് ഔദ്യോഗിക ഗ്രൂപ്പുകളിൽ എത്തിയതോടെയാണ് പ്രശ്നം രൂക്ഷമാകുന്നത്. തുടർന്ന് പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി കൈക്കൊണ്ടത്. പോലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സംഘടന കെ പി എം മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് അനീഷ് കുമാർ.

അഭിപ്രായം രേഖപ്പെടുത്തു