ഇരുവരും ലൈം-ഗീക ബന്ധത്തിലേർപ്പെടുമ്പോൾ താൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ കാണാനില്ലെന്ന് ലൂസി കളപ്പുരയ്ക്കൽ: മാനനഷ്ട കേസിനൊരുങ്ങി വൈദികൻ, സിസിടിവി ദൃശ്യങ്ങൾ ഒഴിവാക്കി?

വയനാട് കരക്കാമല സെന്റ് മേരീസ് പള്ളി വികാരിയ്ക്കെതിരെ ലൈം-ഗിക ആരോപണവുമായി ലൂസി കളപ്പുര രംഗത്തെത്തിയിരുന്നു. താൻ അവിചാരിതമായി ഫാദർ സിസ്റ്ററും തമ്മിൽ ശാ-രീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടെന്നും ഇതിനെതിരെ പ്രതികരിച്ച തനിക്ക് നേരെ ആ-ക്രമണത്തിന് ഫാദർ തുനിഞ്ഞെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലൂസി കളപ്പുരയ്ക്കൽ ഫേസ്ബുക്കിലൂടെ അനുഭവം പങ്കുവെച്ചത്. നിമിഷങ്ങൾക്കകം ആയിരക്കണക്കിനാളുകൾ ഇതു വായിക്കുകയും സംഭവം ജനങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാൽ സംഭവം വിവാദമായതിനെത്തുടർന്ന് സ്ഥലവാസികൾ രംഗത്തെത്തുകയും ഫാദറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ സിസിടിവി ദൃശ്യങ്ങൾ തങ്ങൾക്ക് കാണണമെന്ന് സ്ഥലവാസികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പോലീസ് ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. എന്നാൽ പിസി ജോർജ് എംഎൽഎ സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ രംഗത്തെത്തിയിരുന്നു.

താൻ ബ്ലാക്ക് മാസിന്റെ ആളാണെന്നായിരുന്നു പിസി ജോർജിന്റെ വാദം. എന്നാൽ തന്നെ വിമർശിക്കാൻ പിസി ജോർജ് ആരാണെന്നും ഉത്തരവാദിത്തപ്പെട്ട ജനപ്രീതിയുടെ സ്ഥാനത്തിരുന്ന് ഇത്തരത്തിലുള്ള മോശമായ വാക്കുകൾ പിസി ജോർജ് ഉപയോഗിക്കരുതെന്നും, ആ വാക്കിന്റെ അർത്ഥമെന്താണെന്ന് പിസിജോർജിന് അറിയാമോയെന്നും, വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന ഇത്തരത്തിലുള്ള പരിപാടി അവസാനിപ്പിക്കണമെന്നും സിസ്റ്റർ ലൂസി കളപ്പുര മറുപടിയുമായി രംഗത്തെത്തി. കഴിഞ്ഞ മാസം 28 ന് കാരക്കാമല സെന്റ് മേരീസ് പള്ളി വികാരിയുടെ താമസസ്ഥലത്തേക്ക് പോയപ്പോളാണ് എനിക്ക് എന്തോ സംശയം തോന്നിയെന്നും അതെന്താണെന്ന് അറിയുന്നതിനു വേണ്ടി നോക്കിയപ്പോൾ ഇരുവരും തമ്മിൽ ലൈം-ഗികബന്ധത്തിലേർപ്പെടുന്ന ദൃശ്യമാണ് താൻ കണ്ടതെന്നും ലൂസി കളപ്പുരയ്ക്കൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

വൈദികർ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്തേക്ക് കന്യാസ്ത്രീകൾ ഒറ്റയ്ക്കു പോകരുതെന്നുള്ള മാനന്തവാടി രൂപത ബിഷപ്പിന്റെയും എഫ് സി സി സഭാ നേതൃത്വത്തിന്റെയും കർശനമായുള്ള നിർദേശങ്ങൾ ഉണ്ടായിട്ടും സിസ്റ്റർ അവിടേയ്ക്ക് ഒറ്റയ്ക്ക് പോയത് തനിക്ക് കൂടുതൽ സംശയങ്ങൾ തോന്നാൻ കാരണമായി. ഇരുവരും തമ്മിൽ ശാ-രീരിക ബന്ധം പുലർത്തുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് കണ്ട വൈദികൻ തന്നെ ആക്രമിക്കാൻ വന്നുവെന്നും തുടർന്ന് താൻ ഓടി സ്റ്റെപ്പിൽ എത്തിയതിന് ശേഷം റോഡിലെത്തി നാട്ടുകാരോട് വിവരം അറിയിക്കുകയും അവർ പള്ളിയിലെത്തി കാര്യങ്ങൾ തിരക്കിയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് നാട്ടുകാരോടൊപ്പം ലൂസി കളപ്പുരയ്ക്കൽ ആവശ്യപ്പെട്ടുവെങ്കിലും സി സി ടി വി പ്രവർത്തിക്കുന്നില്ലെന്നായിരുന്നു വൈദികന്റെ മറുപടി.

സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പോലീസാണ് തന്നെ മഠത്തിൽ കൊണ്ടാക്കിയതെന്നും എന്നാൽ അവിടെയെത്തി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ആയിരുന്നുവെന്നും ലൂസി കളപ്പുരയ്ക്കൽ പറയുന്നു. എന്നാൽ സംഭവം നടന്ന അന്നേദിവസം വൈദികനെ രക്ഷിക്കുന്നതിനു വേണ്ടി ചിലർ സിസിടിവി ദൃശ്യങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചതായും പറയുന്നു. വൈദികനെതിരെ നൽകിയ ആരോപണത്തിൽ കഴമ്പില്ലെന്നും മാനന്തവാടി രൂപത നിയോഗിച്ച നാലംഗ സമിതി കണ്ടെത്തിയതായും പറയുന്നു. ഇതിനെതുടർന്ന് ലൂസി കളപ്പുരയ്ക്കലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ വൈദികൻ രംഗത്തെത്തി. എന്നാൽ ഇടവകയായ പരാതിക്കാർ പള്ളിയിലെത്തും തങ്ങൾക്ക് സിസിടിവി ദൃശ്യങ്ങൾ കാണണമെന്നും അതിനെ തുടർന്ന് ഇന്ന് ദൃശ്യങ്ങൾ കാണിക്കാമെന്നാണ് പരാതിക്കാരോട് പറഞ്ഞിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു