ജൂൺ മാസത്തിൽ ലഭിക്കുന്ന റേഷൻ വിഹിതം ഇങ്ങനെ; പിങ്ക് കാർഡ് ഉള്ളവർക്ക്, 10 കിലോ അരി

കോവിഡ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ ജൂൺ മാസം ലഭിക്കാൻ പോകുന്ന വിവിധ വിഭാഗങ്ങളുടെ റേഷൻ അളവ് ഭഷ്യ സിവിൽ സപ്ലൈസ് വകുപ്പ് പ്രസിദ്ധികരിച്ചു. അധിക വിവാഹിതമായി ഉള്ള 10 കിലോ അരി മുൻഗണന വിഭാഗകാർക്ക് ജൂൺ 8 മുതൽ ലഭിക്കും. 15 രൂപയാണ് ഈ വിവിഹിതത്തിന് സർക്കാർ വില ഇട്ടിരിക്കുന്നത്.

മഞ്ഞ കാർഡുള്ള വിഭാഗകാർക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും ഇവർക്ക് ലഭിക്കും, അധികമായി 21 രൂപ നിരക്കിൽ 1 കിലോ പഞ്ചസാരയും ലഭ്യമാകും. പിങ്ക് കാർഡ് വിഭാഗത്തിന് കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരി ഒരു കിലോ ഗോതമ്പ് എന്നിവ ലഭിക്കും ഇതിനായി രണ്ട് രൂപ നിരക്കിലാണ് പട്ടിക പ്രസിദ്ധികരിച്ചിട്ടുള്ളത്.

നീല കാർഡ് ഉടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം ഓരോ കിലോക്കും നാല് രൂപ നിരക്കിൽ ലഭിക്കും. വൈദ്യുതിയില്ലാത്ത എല്ലാ വിഭാഗകാർക്കും 4 ലിറ്റർ മണ്ണെണ്ണ നൽകാൻ തിരുമാനിച്ചിട്ടുണ്ട്. വൈദ്യുതിയുള്ള വീടുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും കൂടാതെ ലിറ്ററിന് 20 രൂപ നിരക്കിലും ലഭ്യമാകും.

അഭിപ്രായം രേഖപ്പെടുത്തു