100 ടീവികൾ എറണാകുളം ജില്ലയിൽ നൽകി ഡിഫൈഫ്ഐ, ചലഞ്ചിന് പിന്തുണയായി നിരവധി പേർ

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാൻ ഉള്ള സൗകര്യം ഒരുക്കാൻ ടീവി ചലഞ്ചുമായി ഡിഫൈഫ്ഐ. എറണാകുളം ജില്ലയിൽ 100 ടിവികളാണ് വിദ്യാർത്ഥികൾക്ക് കൊടുക്കാൻ ഇതുവരെ ഡിഫൈഫ്ഐ എത്തിച്ചത്. ഡിജിറ്റൽ പഠനം എല്ലാവർക്കും ലഭിക്കാൻ കോതമംഗലം ആദിവാസി കോളനിയിലെ വിദ്യാർത്ഥികളാണ് എത്തിച്ചുകൊടുക്കാൻ നിച്ഛയിച്ചിരിക്കുന്നത് ജില്ലാ കമ്മിറ്റി അറിയിച്ചു.

രണ്ടരലക്ഷം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം സംസ്ഥാനത്ത് ലഭ്യമാകുന്നില്ല എന്ന വിദ്യാഭാസ വകുപ്പിന്റെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ടീവി ചല്ലെഞ്ചുമായി ഡിഫൈഫ്ഐ എത്തുന്നത്. വീടുകളിൽ ടെലിവിഷൻ ഇല്ലാത്തവർക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടുണ്ടാക്കുന്നു അതിനാൽ ടീവി ഇല്ലാത്തവർക്ക് വേണ്ടിയാണ് ഇ ചലഞ്ചുമായി ജില്ലാ ഘടകം എത്തിയിരിക്കുന്നത്.

ഇതിനോടകം തന്നെ നിരവധി പേരാണ് ഇ ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വരുന്നത്. സിനിമ മേഖലയിൽ ഉള്ള ആഷിക് അബു, അഭിഭാഷകർ, ഡോക്ടർസ് നിരവധി പേരാണ് ഇ ചലഞ്ചിൽ പങ്കാളികളായിരിക്കുന്നത്. വീട്ടിൽ ഒന്നിൽ കൂടുതൽ ടീവി, ടീവി വാങ്ങിച്ചു കൊടുക്കാൻ സന്മനസ്സ് ഉള്ളവർ എന്നിവർക്ക് ഇ ചലഞ്ചിൽ പങ്കാളികളാകാം. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ടീവി ഇല്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും ടീവി എത്തിച്ചു കൊടുക്കാനുള്ള ചലഞ്ചുമായി ഡിഫൈഫ്ഐ മുന്നോട്ട് പോകുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു