കരുതലോടുള്ള തീരുമാനമാണ് പാളയം പള്ളിയുടേത്: നല്ലതീരുമാനത്തിനു ബിഗ് സല്യൂട്ടെന്ന് ഭാഗ്യലക്ഷ്മി

സംസ്ഥാനത്തു അഞ്ചാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായി സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ജൂൺ എട്ടു മുതലാണ് അനുമതി നൽകിയിട്ടുള്ളത്. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് തിരുവനന്തപുരം പാളയം പള്ളി താത്കാലികമായി തുറക്കില്ലെന്ന് ജമാഅത്ത് പരിപാലന സമിതി പറഞ്ഞു. കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം പള്ളി സമിതി എടുത്തത്. മറ്റുള്ള ആരാധനാലയങ്ങളും നിലവിലെ സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്നും സമിതി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ പള്ളി തുറക്കില്ലെന്നുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് ഡബ്ബിങ് ആര്ടിസ്റ്റായ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരം പാളയം പള്ളി തല്ക്കാലം തുറക്കില്ല. കരുതലോടുള്ള തീരുമാനം. മനുഷ്യൻ ജീവനോടെ ഉണ്ടാവട്ടെയെന്നും എന്നിട്ട് നമുക്ക് ആരാധനാലയങ്ങൾ തുറന്നു എല്ലാവർക്കും ആരാധിക്കാമെന്നും നല്ല തീരുമാനമെടുത്ത പള്ളികമ്മിറ്റിയ്ക്ക് ബിഗ് സല്യൂട്ട് എന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു