നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പിഞ്ചുകുഞ്ഞു മരിച്ചു: പരിശോധനയ്ക്കായി സ്രവം അയച്ചു

മലപ്പുറം: കോവിഡ് നിരീക്ഷണത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന പിഞ്ചു കുഞ്ഞു മരിച്ചു. 56 ദിവസം മാത്രം പ്രായം ഉണ്ടായിരുന്ന പിഞ്ച് കുഞ്ഞാണ് വെള്ളിയാഴ്ച രാത്രിയിൽ 12 മണിയോടെ മരിച്ചത്. മാതാ പിതാക്കൾക്കൊപ്പം കോയമ്പത്തൂരിൽ നിന്നുമെത്തിയ കുഞ്ഞിന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിക്കുക ആയിരുന്നു.

ശ്വാസ തടസം അനുഭവപ്പെട്ടിരുന്ന കുട്ടിയുടെ സ്രവം പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചതിനു ശേഷം മാത്രമേ കോവിഡ് മൂലമാണോ മരണം സംഭവിച്ചെതെന്നുള്ള കാര്യം അറിയാൻ സാധിക്കൂ. പാലക്കാട്‌ ചത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു