ആനയെ കൊ-ലപ്പെടുത്തിയ സംഭവത്തിന് ശേഷം നായയുടെ മുഖത്തു ടേപ്പ് ചുറ്റി, വെള്ളവും ഭക്ഷണവുമില്ലാത്ത അലഞ്ഞത് രണ്ടു ആഴചയോളം

നായയുടെ വായ ടേപ്പ് ഉപയോഗിച്ച് കെട്ടി അവശയായ നിലയിൽ കണ്ടെത്തി. ത്രിശൂർ ഒല്ലൂരിലാണ് സംഭവം നടന്നത്. വായ ടേപ്പ് വെച്ച് കെട്ടിയിരുന്നതിനാൽ നായയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അലയ്ക്കാനോ കഴിഞ്ഞിരുന്നില്ല. ഏകദേശം രണ്ടാഴ്ചയോളമാണ് നായ ഇത്തരത്തിൽ നടന്നത്. ടേപ്പ് നായയുടെ മുഖത്തിലെ മാംസത്തിലേക്ക് ഇറങ്ങി മുറിവാകുകയും ചെയ്തിരുന്നു. ടേപ്പ് നീക്കിയപ്പോൾ നായയുടെ മുഖത്തെ എല്ലുവരെ പുറത്ത് കാണാൻ പറ്റുന്ന അവസ്ഥയിലായിരുന്നു.

ടേപ്പ് നീക്കം ചെയ്തപ്പോൾ രണ്ടു കുപ്പി വെള്ളം വളരെ ആർത്തിയോടെ നായ കുടിക്കുകയും ചെയ്തു. ആദ്യസമയങ്ങളിൽ അസ്വസ്ഥത മൂലം മിണ്ടാപ്രാണി പരക്കം പായുകയായിരുന്നു. എന്നാൽ പിന്നീട് കാണാതാകുകയായിരുന്നു. തുടർന്ന് മൃഗ സംരക്ഷണ സന്നദ്ധ സംഘടനയായ പോസ് (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ്) പ്രവർത്തകരാണ് നായയെ വിദഗ്ധമായ രീതിയിൽ രക്ഷിച്ചത്. നായയ്ക്ക് വൈദ്യസഹായം നൽകിയ ശേഷം കൊളങ്ങാട്ടുകര സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. നായ സുഖമായി ഇരുക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു