കോവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങൾ തുറക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു കൊടുക്കുന്നതിനു വേണ്ടിയുള്ള സർക്കാർ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങൾ തുറന്നു കൊടുത്താൽ രോഗത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ ബുദ്ധിമുട്ടുണ്ടാകുമെന്നും ഇതുവരെ നടത്തിയ ശ്രമങ്ങൾ വിഫലമാകുമെന്നും സമിതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിൽ നിത്യപൂജകൾ നടക്കുന്നുണ്ടെന്നും ഭക്തർ വീട്ടിലിരുന്ന് ഈശ്വരനെ ആരാധിക്കനാമെന്നും ഗുരുവായൂരും ശബരിമലയും പോലുള്ള മഹാക്ഷേത്ര ഈ സമയത്ത് തുറന്നു കൊടുത്താൽ ഭക്തജനങ്ങൾക്കിടയിൽ രോഗവ്യാപനം കൂടുമെന്നും ഇത് ദേവസ്വം ബോർഡ് മനസ്സിലാക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ നാരായണൻ കുട്ടി പറഞ്ഞു.

ദേവസ്വം ക്ഷേത്രങ്ങളിൽ നിലവിൽ സംഭരിച്ചു വച്ചിട്ടുള്ള തുക ഭക്തന്മാരുടെ ആണെന്നും അത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പോലുള്ള കാര്യങ്ങൾക്കായി ചെലവഴിക്കാതെ സർക്കാർ ക്ഷേത്രങ്ങൾക്കും ക്ഷേത്ര ജീവനക്കാരുടെ വിഷമതകൾ പരിഹരിക്കുന്നതിനു വേണ്ടിയും ഉപയോഗപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു