ഉത്രയെ കടിച്ചത് സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെ: ഡി എൻ എ ഫലം പുറത്ത്

അഞ്ചൽ: ഉത്ര വ-ധക്കേസിൽ കൂടുതൽ നിർണ്ണായക തെളിവുകൾ പുറത്ത്. സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡി എൻ എ പരിശോധനയിൽ കണ്ടെത്തി. തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്. ഇത് സംബന്ധിച്ച് ഉള്ള റിപ്പോർട്ട്‌ അടുത്ത ദിവസം അന്വേഷണ സംഘത്തിന് കൈമാറും. ഉത്രയുടെ ശരീരത്തിൽ പാമ്പ് കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാമ്പിളുകളും കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങളും ടിന്നിൽ നിന്ന് കിട്ടിയ ശല്ക്കങ്ങളും പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിനെ തുടർന്നാണ് സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്നു കണ്ടെത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു