ഡി വൈ എഫ് ഐ പ്രവർത്തകരും കുടുംബാംഗങ്ങളും ബിജെപിയിൽ ചേർന്നു

കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ ഉപ്പുത്തറയിൽ സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകരും കുടുംബാംഗങ്ങളും ബിജെപിയിൽ ചേർന്നു. സിപിഎം പ്രവർത്തകൻ ജിജി ജോസഫ്, ഡി വൈ എഫ് ഐ മുൻ ഉപ്പുത്തറ മേഖല ട്രഷറർ പട്ടേട്ട് അഖിൽ ഫിലിപ്പ്, കോൺഗ്രസ്‌ അംഗമായ പി എ നിദാദ് എന്നിവരുടെ അവരുടെ കുടുംബാംഗങ്ങളുമാണ് ബിജെപിയിൽ ചേർന്നത്.

ബിജെപി ഉപ്പുതറ പഞ്ചായത്ത്‌ പ്രസിഡന്റ് സന്തോഷ്‌ കൃഷ്ണന്റെ അധ്യക്ഷതയിൽ പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിച്ചു സ്വീകരണ യോഗം ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് അഡ്വ സ്റ്റീഫൻ ഐസക് ഉദ്ഘടാനം ചെയ്തു. എൻ ടി വിജയൻ, സതീഷ് ഓതറ, കെ കെ രാജപ്പൻ, ടി കെ രാജു, ടി ജെ ജെയിസ്, കെ ആർ രാഹുൽ, എം എസ് ബിജു, എ പി മോഹനൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.

അഭിപ്രായം രേഖപ്പെടുത്തു