സിപിഎം ലോക്കൽ സെക്രട്ടറിയുടെ 19 കാരിയായ മകളെ ലവ് ജിഹാദിൽ കുടുക്കി: പാർട്ടി ഒപ്പം നിൽക്കാത്തതിനെ തുടർന്ന് രാജിവെച്ചു

ശാസ്താംകോട്ട: ലവ് ജിഹാദിനിരയായ മകളെ രക്ഷിക്കുന്നതിന് വേണ്ടി പാർട്ടി കൂടെ നിൽക്കാഞ്ഞതിനെ തുടർന്ന് സിപിഎം നേതാവായ കൊല്ലം ശാസ്താംകോട്ട പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേന്ദ്രൻ പിള്ള രാജിവെച്ചു. ഇദ്ദേഹത്തിന്റെ മകൾ ലവ് ജിഹാദിന്റെ സംഘത്തിൽ പെടുകയായിരുന്നു. മകൾ മുസ്‌ലിം തീവ്രവാദ സംഘത്തിന്റെ പിടിയിലായ വിവരം പാർട്ടിയുടെ ഉന്നതതലങ്ങളിൽ അറിയിച്ചിട്ടും പ്രയോജനമുണ്ടായില്ല.

നേതൃത്വം വേണ്ടവിധത്തിലുള്ള നടപടികൾ കൈക്കൊള്ളാനും തയ്യാറായില്ല. മൂന്നു മാസം മുൻപ് ഇദ്ദേഹത്തിന്റെ 19 കാരിയായ മകൾ എസ് ഡി പി ഐ നേതാവായ സിറാജിനോപ്പം കടക്കുകയായിരുന്നു. കഴിഞ്ഞ മകരവിളക്കിന് ശാസ്‌താംനട ക്ഷേത്രത്തിൽ കഞ്ഞിസദ്യ അലങ്കോലപ്പെടുത്തിയ സംഘത്തിലെ ആളുകൂടിയാണ് സിറാജ്. മകൾ പോയത് സംബന്ധിച്ച് ഉളള കാര്യം പോലീസിനെ അറിയിക്കുകയും പോലീസിന്റെ ഭാഗത്തു നിന്നും വേണ്ടരീതിയിലുള്ള അന്വേഷണം ഉണ്ടായില്ലെന്ന് ആയപ്പോൾ കാര്യം പാർട്ടി ഘടകത്തെ അറിയിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സുരേന്ദ്രൻപിള്ളയെ സഹായിക്കുന്നതിൽ പാർട്ടിയും നടപടി കൈക്കൊണ്ടില്ല.

പ്രദേശത്ത് സിപിഎമ്മും എസ് ഡി പി ഐയും പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഈ പ്രദേശം പൊതുവെ മുസ്ലിംഭൂരിപക്ഷ മേഖലയാണ്. എന്നാൽ പ്രദേശത്തെ ഒറ്റപ്പെട്ട ഹിന്ദുവീട് കൂടിയാണ് സുരേന്ദ്രൻപിള്ളയുടേത്. തന്റെ മകൾ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മതപഠനശാലയിൽ ഉണ്ടെന്നാണ് അദ്ദേഹത്തിന് ലഭിച്ചവിവരം.

അഭിപ്രായം രേഖപ്പെടുത്തു