തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഫ് ന് പുറത്തുള്ള സംഘടനകൾക്ക് ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് മുസ്ലിം ലീഗ്

വരാൻ ഇരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഫിന് വിജയം കുറഞ്ഞ സ്ഥലങ്ങളിൽ ജനകീയ മുന്നണി രൂപം നൽകുമെന്നും അതുമായി ഇലക്ഷനിൽ സഹകരിച്ചു മുന്നോട്ട് പോകാമെന്നും മുസ്ലിം ലീഗ് തീരുമാനം. ഇത് സംബന്ധിച്ച നിർദേശങ്ങൾ കീഴ്ഘടങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നിർദേശം നൽകി.

മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മിറ്റി ഇറക്കിയ സർക്കുലറിലാണ് യുഡിഫ് ന് പ്രാധാന്യമില്ലാത്ത സ്ഥലങ്ങളിൽ പുറത്തുള്ള സംഘടനകളുമായി സഹകരിച്ചു ഇലെക്ഷനിൽ പ്രവർത്തിക്കാൻ ഉള്ള തീരുമാനം എടുത്തിരിക്കുന്നത്. യുഡിഫുമായി സഹകരിക്കുന്നതും മുസ്ലിം ലീഗിന് സഹകരിക്കാൻ കഴിയുന്നതുമായ സംഘടനകൾ, വിഭാഗങ്ങൾ തുടങ്ങിയവയുമായി തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള നീക്കുപോക്കുകൾ നടത്തമെന്നും ജന പ്രാധാന്യമുള്ള സ്വാതന്ത്ര്യ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് വിജയം ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലാരിക്കും പുതിയ തീരുമാനമെന്നും സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കമ്മിറ്റി രൂപകല്പന ചെയ്‌തെന്നും സർക്കുലറിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു