ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത്തിനെതിരെ ഹിന്ദു ഐക്യവേദി

പത്തനംതിട്ട: ശബരിമല വിമാനത്താവള നിർമ്മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹിന്ദുഐക്യവേദി. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റ് കോടതിയിൽ പണം കെട്ടിവെച്ചു എടുക്കുന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നു ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ആവശ്യപ്പെട്ടു. പാട്ടഭൂമി വ്യാജ ആധാരം നിർമ്മിച്ചുകൊണ്ടാണ് ബിലീവേഴ്സ് ചർച്ചിന് കൈമാറിയത്. പാട്ടക്കാലാവധി കഴിഞ്ഞ പക്ഷം സർക്കാർ പണം കെട്ടിവെച്ചു ഭൂമി ഏറ്റെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

കൂടാതെ അനധികൃതമായാണ് ചർച്ചിന് ഭൂമി കൈമാറിയതെന്നും ഡോക്ടർ രാജമണിക്യം ഐ എ എസ് റിപ്പോർട്ടിലെ കണ്ടെത്തലും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരൻ റിപ്പോർട്ടിലെ പരാമർശവും തെളിവുകളും ദുർബലപ്പെടുത്തുകയും ഭൂമി സർക്കാരിന്റെതാണെന്ന വാദത്തെ അപ്രസക്തമാക്കുന്നതാണ് സർക്കാർ നടപടി. ചെറുവള്ളി ഭൂമി ഏറ്റെടുത്തു വിമാനത്താവളത്തിനു ആവിശ്യമുള്ള 1200 ഏക്കർ ഭൂമി ഒഴിച്ചുള്ള ഭാഗം കൃഷിക്കും പാർപ്പിടത്തിനുമായി വിനിയോഗിക്കണം. കൂടാതെ കാഞ്ഞിരപ്പള്ളി തഹസിൽദാർ കണ്ടെത്തിയ 52 ഏക്കർ ക്ഷേത്രഭൂമി ക്ഷേത്രത്തിനു വിട്ടുനിൽകണമെന്നും ഇ എസ് ബിജു ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു