ചങ്കിൽ ചൈനയുമായി നടക്കുന്നവരോട് ഇന്ത്യൻ പട്ടാളക്കാർ മാത്രല്ല, ലക്ഷക്കണക്കിന് മുൻപട്ടാളക്കാരും ആയുധമേന്താൻ തയ്യാറായി നിൽക്കുകയാണെന്ന് മേജർ രവി

ഇന്ത്യയോടുള്ള എല്ലാ ധാർമികതയും മറന്നുകൊണ്ട് ചതി ചെയ്തവരാണ് ചൈനയെന്ന് മേജർ രവി. അവരെയാണ് ചിലർ നെഞ്ചിലും ചങ്കിലുമൊക്കെയായി കൊണ്ട് നടക്കുന്നതെന്ന് മേജർ രവി ഫേസ്ബുക്ക് ലൈവിലൂടെ പരിഹസിച്ചു. കൂടാതെ അതിർത്തിയിൽ സൈന്യം ആയുധങ്ങൾ ഇല്ലാതെ എന്തിന് പോയെന്നുള്ള പ്രതിപക്ഷ കക്ഷികളുടെ വിമർശനത്തെയും ആരോപണത്തെയും അദ്ദേഹം കുറ്റപ്പെടുത്തുക യുണ്ടായി. മിസ്റ്റർ പ്രതിപക്ഷം അതിർത്തിയിൽ പട്ടാളക്കാർകൊള്ള ബൈലോസ് നിങ്ങൾ മനസ്സിലാക്കണം. നരാധമന്മാർ ഉള്ള ചൈനയിൽനിന്ന് അവർ കാണിച്ചത് വിശ്വാസ വഞ്ചനയാണ്.

പ്രാചീന രീതിയിലുള്ള ആയുധങ്ങളുമായി അവർ വരുമെന്ന് വിശ്വസിക്കാനാവുമോയെന്നും മേജർ രവി ചോദിച്ചു. മൂന്ന് പേരെ ഇങ്ങോട്ട് അടിച്ചാൽ അഞ്ചുപേരെ അങ്ങോട്ട് തിരിച്ചടിക്കാൻ ശക്തിയുള്ളവരാണ് ഇന്ത്യയുടെ സൈന്യം. ചൈനയെ ചങ്കിലും മനസ്സിലുമായി കൊണ്ട് നടക്കുന്ന അവനോ അവളോ ചൈനക്കാരോട് പറഞ്ഞു കൊടുത്തേക്ക്. ഇന്ത്യൻ പട്ടാളക്കാർ മാത്രമല്ല ലക്ഷക്കണക്കിന് മുൻ പട്ടാളക്കാരൻ ആയുധമേന്താൻ കാത്തുനിൽക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു