സുനിലിന്റെ മ-രണത്തിനു പിന്നിൽ ആശുപത്രിയിലെ വീഴ്ച്ച: കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

കണ്ണൂർ: കോവിഡ് ബാധിച്ചു എക്സ്സൈസ് ഉദ്യോഗസ്ഥൻ സുനിൽ മ-രിച്ച സംഭവത്തിൽ ആശുപത്രിയിൽ ചികിത്സയിൽ ഗുരുതര വീഴ്ച്ച പറ്റിയെന്നു ആരോപിച്ചു സഹോദരൻ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. കൂടാതെ ആരോഗ്യമന്ത്രി, പട്ടികജാതി വർഗ കമ്മീഷൻ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫിസർ തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്. ജൂൺ 14 നു ചികിത്സയിൽ കഴിയവേ പരിയാരം മെഡിക്കൽ കോളേജിൽ വെച്ചാണ് സുനിൽ മ-രിച്ചത്.

ജൂൺ 14 മുതൽ 16 വരെ സുനിലിന് ചികിത്സ നല്കിയില്ലെന്നുള്ള ആരോപണവും പരാതിയിലുണ്ട്. കൂടാതെ തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് സുനിൽ പറയുന്ന ഓഡിയോ ക്ലിപ്പുകളും കുടുംബം നേരെത്തെ പുറത്ത് വിട്ടിരുന്നു. സുനിലിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചു കുടുംബം നേരെത്തെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നെലെയാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്.

അഭിപ്രായം രേഖപ്പെടുത്തു