രഹന ഫാത്തിമയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ രാഷ്ട്രീയ ഒത്തുകളി ആരോപിച്ചു ഡിജിപിയ്ക്ക് പരാതി നൽകി

പത്തനംതിട്ട: ന-ഗ്നശരീരത്തിൽ പ്രായപൂർത്തിയാഗത്തെ മക്കളെ കൊണ്ട് ചിത്രം വിറപ്പിച്ച ആക്ടിവിസ്റ്റായ രഹനഫാത്തിമയെ അറസ്റ്റ് ചെയ്യാത്ത നടപടിയ്ക്കെതിരെ ഡി ജി പിയ്ക്ക് പരാതി നൽകി. രഹന ഫാത്തിമയെ കസ്റ്റഡിയിലെടുക്കുന്നതിനായി പോലീസ് വീട്ടിൽ ചെന്നിരുന്നു. എന്നാൽ രഹന വീട്ടിലില്ലെന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. തുടർന്ന് ചിത്രം വരയ്ക്കാനുപയോഗിച്ച ചായങ്ങളും ലാപ്ടോപ്പും മൊബൈലുമെല്ലാം പോലീസ് പിടിച്ചെടുത്തു കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് തിരയുന്ന രഹന ഫാത്തിമ ചാനൽ പരിപാടിയിൽ പങ്കെടുത്തത് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരുന്നു.

ചാനൽ ചർച്ചയിൽ പങ്കെടുത്തതിനു ശേഷവും രഹനയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയാണെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ അരുൺ പ്രകാശ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് മുൻപാകെയാണ് പരാതി നൽകിയിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു