ഗോ ചൈന ഗോ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം നജീം അർഷാദ് ടിക് ടോക് അകൗണ്ട് ഡിലീറ്റ് ചെയ്തു, സൈനികർക്ക് പിന്തുണ നൽകി

കൊച്ചി: ഇന്ത്യൻ സൈനികർക്ക് നേരെ അതിക്രമം നടത്തിയ ചൈനയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബോയ്കോട്ട് ചൈന ക്യാമ്പയിനെ പിന്തുണച്ചുകൊണ്ട് ഗായകൻ നജീം അർഷാദ്. തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തുകൊണ്ടാണ് നജീം അർഷാദ് ചൈനയ്ക്കെതിരെയുള്ള പ്രതിഷേധം അറിയിച്ചത്. ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗാൽബൻ താഴ്വരയിൽ ഇന്ത്യൻ സൈനികർക്ക് നേരെ ചൈനീസ് സൈനികർ അതിക്രമണം നടത്തിയിരുന്നു. തുടർന്ന് ഇന്ത്യയുടെ ഇരുപതോളം സൈനികർ വീരമൃത്യു വരിക്കുകയുണ്ടായി. ഇതിനെ തുടർന്ന് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ആവശ്യവുമായി രാജ്യമൊട്ടാകെ ചൈനയ്ക്കെതിരെയുള്ള ക്യാംപെയിൻ ശക്തമാകുകയുമുണ്ടായി.

നിരവധി ആളുകൾ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുകയും തങ്ങളുടെ പക്കലുള്ള ചൈനീസ് ഇലക്ട്രിക് ഉപകരണങ്ങൾ മാറ്റുകയും ചെയ്തിരുന്നു. ചൈനീസ് നിർമ്മിതിയിയിലുള്ള സമൂഹമാധ്യമങ്ങളിലെ ഏറ്റവും വലിയ ആപ്ലിക്കേഷനിൽ ഒന്നാണ് ടിക് ടോക്. നിരവധി ആളുകൾ പ്രതിഷേധ സൂചകമായി ടിക് ടോക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു രംഗത്തെത്തിയിരുന്നു. ഇതിന് പുറമേയാണ് ഗായകനായ നജീം അർഷാദ് ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു