ശരീരത്തിൽ ചിത്രം വരച്ചതിൽ എന്താണ് തെറ്റ്? പ്രശനം കാണുന്നവരുടെ കണ്ണിനെന്ന് ഭർത്താവ് മനോജ്‌

സ്വന്തം ശരീരത്തിൽ മകനെ കൊണ്ട് ചിത്രം വരപ്പിച്ചു അത് പ്രചരിപ്പിച്ചതിന് എതിരെ രഹാന ഫാത്തിമയെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. കുട്ടികളെ ഇത്തരം കാര്യങ്ങൾ ചെയ്യിപ്പിച്ചു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതിന് എതിരെ പ്രതിഷേധം ശക്തമാകുമ്പോൾ രഹനക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഭർത്താവ് മനോജ്‌ കെ ശ്രീധർ.

രഹാന ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ നിയമപരമായി നേരിടുമെന്നും മനോജ്‌ പറയുന്നു. സാധാരണമായ വിഷയം പലരും കാണുന്നത് അമ്മയും മകനും തമ്മിലുള്ള ലൈം ഗിക ബന്ധംപോലെയാണ്. ഇത്തരത്തിൽ ചിന്തിക്കുന്നവരുടെ കണ്ണിനാണ് വിഷയമെന്നും ഇതിന് മുൻപ് തന്റെ ശരീരത്തിൽ ചിത്രങ്ങൾ വരച്ചപ്പോൾ ഇത്തരക്കാർക്ക് പ്രശനമില്ലേയെന്നും മനോജ്‌ ചോദിക്കുന്നു.

ശരീരത്തിൽ ചിത്രം വരയ്ക്കുന്നത് ആദ്യമയിയാണ് എന്ന നിലയിലാണ് പലരും കാണുന്നത് ഇത് സദാചാര നടപടിയാണെന്നും ജസ്ല മാടശ്ശേരിയും പ്രതികരിച്ചു. എന്നാൽ രഹാനയുടെ ഇത്തരം പ്രവർത്തി തെറ്റാണെന്നും രഹനക്ക് എതിരെയുള്ള പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും അറസ്റ്റ് ചെയ്യണമെന്നും ഡോക്ടർ അരുൺ കുമാറും പ്രതികരിച്ചു.

അഭിപ്രായം രേഖപ്പെടുത്തു