മുണ്ടക്കയത്ത് പെൺകുട്ടി വിഷം കഴിച്ചു ആറ്റിൽ ചാടിയത് ലൈം-ഗികപീ-ഡനം മൂലം: മൂന്നുപേർ അറസ്റ്റിൽ

മുണ്ടക്കയം: പതിനഞ്ച്കാരിയായ പെൺകുട്ടിയും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമലയാറ്റിൽ ചാടി ജീ-വനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം വഴിത്തിരിവിലേക്ക്. കുട്ടികളെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. പെൺകുട്ടികളെ നാലുപേർ ചേർന്നു പലസ്ഥലങ്ങളിൽ കൊണ്ട് പോകുകയും പീ-ഡിപ്പിക്കുയയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. സംഭവത്തിൽ മുണ്ടക്കയം എരുമേലി സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹേഷ്‌, രാഹുൽ രാജ്, അനന്ദു, എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒരാൾകൂടി സംഭവത്തിൽ പിടിയിലാകാനുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടിയും സുഹൃത്തും വിഷം കഴിച്ചു മണിമലയാറ്റിൽ ചാടി ജീ-വനൊടുക്കാനുള്ള ശ്രമം നടത്തിയത്.

നാട്ടുകാരാണ് ഇരുവരെയും രക്ഷിച്ചത്. ആദ്യം ചോദ്യം ചെയ്യലിൽ വീട്ടുകാർ തങ്ങളെ വഴക്ക് പറഞ്ഞത് മൂലമാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ ചില ആൺകുട്ടികളുമായുള്ള ബന്ധം കണ്ടെത്തുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനയിൽ പീ-ഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ്‌ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. അറസ്റ്റിലായ പ്രതികൾ കഴിഞ്ഞ ഒരു വർഷക്കാലമായി പലസ്ഥലങ്ങളിൽ എത്തിച്ചു പീ-ഡനം നടത്തിയതായി പോലീസ് പറയുന്നു. എന്നാൽ പീ-ഡനം നടന്നകാര്യം പുറത്തറിയുമെന്നു ഭയന്നാണ് പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു