ഭർത്താവിന് മറ്റൊരു ഭാര്യയുണ്ടെന്നറിയുന്നത് വൈകി, ചതിയിൽ മനംനൊന്ത് ഒരു മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ മാതാവായ 23 കാരി ആത്മ-ഹത്യ ചെയ്തു, വിനയായത് ഫേസ്ബക്ക് സൗഹൃദം

ഭർത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന് അറിഞ്ഞതിനെ ചൊല്ലി തർക്കം. ഒടുവിൽ ഒരു മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ മാതാവ് ആത്മ-ഹത്യ ചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യഭവനിൽ ആര്യ ദേവനാണ് (23)വീടിനുള്ളിൽ തൂങ്ങിമ-രിച്ചത്. സംഭവത്തെ തുടർന്ന് ആര്യയുടെ ഭർത്താവ് തിരുവല്ലം പാച്ചല്ലൂർ കുമിളി ലൈനിൽ വത്സലഭവനിൽ രാജേഷ് കുമാറിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയിൽ 11 മണിയോടെ ഇരട്ടക്കുട്ടികളുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് ആര്യയുടെ അമ്മയും സഹോദരിയും വാതിൽ കൊട്ടി വിളിച്ചിട്ടും തുറന്നില്ല. തുടർന്ന് വാതിൽ പൊളിച്ചപ്പോൾ ആര്യയെ മ-രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആര്യയ്ക്ക് ഹർഷൻ, ഹർഷിത് എന്നി രണ്ടു ഇരട്ടകുട്ടികളാണുള്ളത്. ആര്യയെ വിവാഹം കഴിക്കുന്നതിനു മുൻപ് രാജേഷിനു മറ്റൊരു ഭാര്യ ഉണ്ടയിരുന്നതായി പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ഇവർക്കിടയിൽ വഴക്ക് ഉണ്ടയിരുന്നു. രാജേഷുമായി തെറ്റിയ ആര്യ ഒൻപതു മാസത്തോളമായി അച്ചന്റെ വീട്ടിൽ കഴിയുകയായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് രാജേഷ് ആര്യയുടെ വീട്ടിൽ എത്തുകയും പണം ആവശ്യപ്പെട്ടതായും പറയുന്നു. കൂടാതെ ഫോണിൽ കൂടി നിരന്തരം രാജേഷ് പണം ആവശ്യപ്പെട്ടിരുന്നതായും പറയുന്നു.

രാജേഷിനെതിരെ സ്ത്രീധന പീ-ഡനം, ആത്മഹത്യ പ്രേരണ, നിയമപരമായി ഒരാളുടെ ഭാര്യയായിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് രാജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. രാജേഷുമായുള്ള അഭിപ്രായ വ്യത്യാസമാണ് ആര്യയെ ആത്മ-ഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അഭിപ്രായം രേഖപ്പെടുത്തു