കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താഴെതട്ടിലുള്ള ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കാത്ത നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ വേണ്ടവിധത്തിൽ പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പ് സെക്രട്ടറിമാർ തമ്മിലുള്ള ഏകോപനമില്ലായ്മക്കെതിരെ നടന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സമിതിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകരുതെന്നും അത് അംഗീകരിക്കാനാവില്ലെന്നും, പരസ്പരം ആലോചിച്ച് തീരുമാനങ്ങൾ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും വിശ്രമമില്ലാതെ ജോലി ചെയ്യുകയും അതിൽ അവർ ക്ഷീണിതരാകുകയും ഇത് രോഗപ്രതിരോധ ബാധിക്കുകയും ചെയ്തു. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ഉന്നതതല ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു