വിവരവും വിദ്യാഭ്യാസവും ജോലിയുമുള്ള ആളുകൾക്ക് നിലവിലെ സാഹചര്യം മനസിലാക്കാൻ സാധിക്കുന്നില്ലെന്നുള്ളത് ദൗർഭാഗ്യകരമാണെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിലവിലത്തെ സ്ഥിതിഗതികൾ വളരെയധികം ഗൗരവത്തോടെ മനസ്സിലാക്കാൻ തിരുവനന്തപുരത്തെ വിദ്യാഭ്യാസവും വിവരവും നല്ല ജോലിയുമുള്ള ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നുള്ളത് വളരെയധികം ദൗർഭാഗ്യകരമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തലസ്ഥാന നഗരം നിലവിൽ അടച്ചിടേണ്ടി സാഹചര്യമില്ലെന്നും എന്നാൽ സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു പോകണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

കോവിഡ് ബാധിച്ച് വി എസ് എസ് സി ജീവനക്കാരൻ വൈദ്യുതി ബിൽ അടയ്ക്കാൻ പോയതും കല്യാണവീട്ടിൽ പോയതും വളരെയധികം നിർഭാഗ്യകരമായ സംഭവമാണ്. മകനോ മകളോ അതുപോലെ അടുത്ത ബന്ധമുള്ളവരുടെ വിവാഹങ്ങളിൽ പങ്കെടുക്കുന്നതുപോലെ നിലവിലെ സാഹചര്യത്തിൽ മറ്റുള്ളതിന് പോകേണ്ട ആവശ്യകതയില്ല. ഇക്കാര്യങ്ങൾ നാം ഗൗരവത്തോടെ ചിന്തിക്കണമെന്ന് മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു