സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് വൈറസ് സ്ഥിതീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 131 പേർ ഇന്ന് രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ വിദേശത്തു നിന്നെത്തിയവരും 81 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കൂടാതെ 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം 4, കൊല്ലം 3, പത്തനംതിട്ട 6, ആലപ്പുഴ 8, കോട്ടയം 4, ഇടുക്കി 1, എറണാകുളം 12, തൃശ്ശൂർ 18, പാലക്കാട് 17, മലപ്പുറം 34, കോഴിക്കോട് 6, കണ്ണൂർ 27, കാസർഗോഡ് 10 പേർക്കുമാണ് ഇന്ന് കോവിഡ് രോഗം സ്വീകരിച്ചിട്ടുള്ളത്.

അഭിപ്രായം രേഖപ്പെടുത്തു