സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിൽ സിപിഐയ്ക്ക് വിശ്വാസമുണ്ടെന്നു കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് സംബന്ധിച്ചുള്ള കാര്യത്തിൽ എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഐക്ക് വിശ്വാസമുണ്ടെന്നു കാനം രാജേന്ദ്രൻ. സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള കാര്യങ്ങൾ കണ്ടെത്തേണ്ട ചുമതല കേന്ദ്രഏജൻസികൾക്ക് ആണെന്നും സ്വർണ്ണം ആരാണ് അയച്ചതെന്നും ആർക്കാണ് അയച്ചതെന്നുള്ള കാര്യവും കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റം ആരോപിച്ചിട്ടുള്ള ഒരാളുമായി പ്രിൻസിപ്പൽ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നും ആരോപണം ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നും കാനം പറഞ്ഞു.

വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗിൽ വന്ന സ്വർണ്ണത്തിന്റെ കാര്യം അന്വേഷിക്കേണ്ടത് കസ്റ്റംസ് ആണെന്നും കാനം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ കണ്ണൂരിലും കരിപ്പൂരിലും കൊച്ചിയുമായി ഇക്കഴിഞ്ഞ രണ്ടു മാസക്കാലയളവിൽ പതി സ്വർണക്കടത്തിൽ പിടിച്ചിട്ടുണ്ട് എന്ന് ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം വണം. കുറ്റക്കാരെ പിടികൂടാനുള്ള ആവശ്യകത കസ്റ്റംസിനും കേന്ദ്രഏജൻസികൾക്കുമാണെന്നും കാനം വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു