സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 95 പേർക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതിയതായി 339 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കിലെ ഏറ്റവും കൂടിയ വർധനവാണ് ഇന്നുണ്ടായിട്ടുള്ളത്. കൂടാതെ ചികിത്സയിലിരുന്ന 149 പേരുടെ രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ വിദേശത്ത് നിന്നെത്തിയവരും, 74 പേർ അന്യസംസ്ഥാനത്ത് എത്തിയവരുമാണ്. കൂടാതെ സമ്പർക്കത്തിലൂടെ 149 പേർക്ക് ഇന്ന് കോവിഡ് ബാധിച്ചിട്ടുണ്ട്. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് സമ്പർക്കത്തിലൂടെ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണവും ഇന്ന് കൂടുതലാണ്.

രോഗം സ്ഥിരീകരിച്ച വരിൽ ബിഎസ്എഫ് ജവാൻമാരും, ഐടിബിപി, ബി എസ് ഇ വിഭാഗത്തിലുള്ളവരുമുണ്ട്. തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്ശൂര് 27, ആലപ്പുഴ 22, ഇടുക്കി 20, പത്തനംതിട്ട 12, എറണാകുളം 12, കാസർഗോഡ് 11, കൊല്ലം 10, കോഴിക്കോട് 8, കണ്ണൂർ 8, കോട്ടയം 7, വയനാട് 7, എന്നീ നിലയിലാണ് ഇന്ന് സംസ്ഥാനത്ത് ജില്ലാ അടിസ്ഥാനത്തിൽ കോവിഡ് വൈറസ് ബാധിച്ചവരുടെ കണക്കുകൾ.

അഭിപ്രായം രേഖപ്പെടുത്തു