ദൃശ്യ-സമൂഹ മാധ്യമങ്ങളിലൂടെ പാർട്ടിക്കെതിരെ വിമർശനം നടത്തുന്നതിന് അഡ്വക്കറ്റ് ജയശങ്കറിനെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി

കൊച്ചി: സിപിഎമ്മിന്റെ നയങ്ങൾക്കും പാർട്ടി പരിപാടിക്കുമെതിരെ നിരന്തരമായി പരാമർശം നടത്തുന്ന സംഭവത്തിൽ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ കടുത്ത അച്ചടക്ക നടപടിയുമായി സിപിഐ രംഗത്ത്. സിപിഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ പൂർണ്ണ അംഗം കൂടിയാണ് അഡ്വക്കറ്റ് ജയശങ്കർ.

പതിനൊന്നാമത് ഭട്ടിന്റാ പാർട്ടി കോൺഗ്രസിൽ സ്വീകരിച്ചിട്ടുള്ള പാർട്ടിയുടെ നയത്തെയും നിലപാടിനെയും മുൻ നിർത്തി രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സംവിധാനത്തെയും അതിന്റെ പ്രവർത്തനങ്ങളെയും അഡ്വക്കറ്റ് ജയശങ്കർ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യമായി വിമർശിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള കാര്യത്തിൽ അദ്ദേഹത്തിൽനിന്നും പാർട്ടി വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമാകാഞ്ഞതിനെ തുടർന്നാണ് പാർട്ടി പരസ്യശാസന മുൻകൈയെടുത്തത്.

അഭിപ്രായം രേഖപ്പെടുത്തു