തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സന്ദീപ് നായരുടെ വീട്ടിൽ എൻ ഐ എ സംഘം എത്തിയത് മമ്മൂട്ടിയുടെ സേതുരാമയ്യർ സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച വിക്രമന്റെ റോളിൽ ആയിരുന്നു. ശനിയാഴ്ച ഉച്ചയോടെ സംഘാംഗങ്ങൾ എത്തിയത് ഔട്ടോറിക്ഷയിലാണ്. ഔദ്യോഗിക വാഹനം ഒതുക്കിയിട്ട ശേഷമാണ് ഔട്ടോറിക്ഷയിൽ പോയത്. അയൽപക്കത്തുള്ള വീടുകളിൽ സന്ദീപിനെ കുറിച്ച് അവർ തിരക്കിയിരുന്നെങ്കിലും തങ്ങൾ ആരാണെന്നുള്ള കാര്യം അവർ പറഞ്ഞിരുന്നില്ല. ഏതെങ്കിലും മാധ്യമപ്രവർത്തകർ ആയിരിക്കുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.
നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് സന്ദീപിന്റെ വീട്ടിലേക്ക് എൻ ഐ എ സംഘം പോയത്. എന്നാൽ വീട്ടിലും തങ്ങൾ എൻ ഐ എ ഉദ്യോഗസ്ഥരാണെന്നുള്ള കാര്യം പറഞ്ഞിരുന്നില്ല. ഈ സമയത്തു അവിടെയുള്ള ഒരു ബന്ധുവിന് ഫോൺ കാൾ വന്നിരുന്നു. ആർക്കും സംശയം തോന്നാത്ത തരത്തിൽ ഇവരെ സംഘം വീക്ഷിക്കുകയായിരുന്നു. തുടർന്ന് വിളിച്ചത് സന്ദീപോ അല്ലെങ്കിൽ ആളുമായി അടുത്ത ബന്ധമുള്ള ആരോ ആകുമെന്നുള്ള കാര്യം എൻ ഐ എ സംഘത്തിന് മനസിലായി. തുടർന്ന് എൻ ഐ എ സംഘം അവിടെ നിന്നും മടങ്ങുകയായിരുന്നു.